പെരുമ്പാവൂര്‍> വരുന്ന സംഘടന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിടിച്ചെടുക്കാനും പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സംഘടന സംവിധാനം കൈപ്പിടിയിലൊതുക്കാനും ലക്ഷ്യമിട്ട് ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു.സിയുസി കമ്മിറ്റികളുടെ രൂപീകരണം ഒരു നേതാവിന്റെ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും ബൂത്ത് കമ്മിറ്റി ഇല്ലാത്തിടത്ത് പോലും ഒരു ബൂത്തില്‍ 5 സിയുസി ഉണ്ടാക്കണം എന്ന് പറയുന്ന അഭിപ്രായം അങ്ങേയറ്റം പരിഹാസ്യമാണെന്നും വിമര്‍ശനമുയര്‍ന്നു.
വാചക കസര്‍ത്തും സോഷ്യല്‍മീഡിയ ഹൈപ്പുമല്ല, ജനകീയ പ്രക്ഷോഭമാണ് പ്രതിപക്ഷ നേതാവിന്റെ ദൗത്യമെന്ന് കഴിഞ്ഞ കാലങ്ങളില്‍ രമേശ് ചെന്നിത്തല തെളിയിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വണ്‍ മാന്‍ വണ്‍ പോസ്റ്റ് എന്ന കെപിസിസി തീരുമാനം കഴിവും പ്രാപ്തിയുമുള്ള ഗ്രൂപ്പ് നേതാക്കന്മാരെ മൂലക്ക് ഇരുത്താനുള്ള കുതന്ത്രമാണെന്നും ചെറുത്തു തോല്‍പ്പിക്കുമെന്നും യോഗം പ്രഖ്യാപിച്ചു
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ ബോഡി എന്ന പേരില്‍ പാര്‍ട്ടി നേതാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ യോഗം സംഘടിപ്പിച്ചതില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കന്മാര്ക്ക് കടുത്ത അമര്‍ഷമുണ്ട്.