കൊച്ചി> ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ ഏറ്റെടുക്കുന്ന കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ അത് കൂടി നഷ്ടപരിഹാരത്തിന് പരിഗണിക്കണമെന്ന് ഹൈക്കോടതി.കായംകുളം സ്വദേശി അബൂബേക്കറും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭാഗീകമായി മുറിച്ച് മാറ്റേണ്ടി വരുന്ന കെട്ടിടത്തിന്റെ അവശേഷിച്ച ഭാഗം പുതിയ ദേശീയപാതയുടെ അതിര്‍ത്തിയായി മാറുന്നതോടെ നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ താമസക്കാര്‍ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ ഇത് കൂടി പരിഗണിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശം നല്കി.