തൃശൂര്‍> കുതിരാന്‍ തുരങ്കത്തില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി.ട്രയല്‍ റണ്‍ വിജയിച്ചതോടെയാണിത്. തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ഇനി കുതിരാന്‍ തുരങ്കത്തിലൂടെ തന്നെ കടന്നുപോകണം. അതേ സമയം, രണ്ടാം തുരങ്കത്തിലേയ്ക്കുള്ള വഴി ശരിയാക്കാനായി നിലവിലെ ദേശീയപാത റോഡ് അടച്ചു.
ട്രയല്‍ റണ്‍ രാവിലെ പത്തു മണിയോടെ തുടങ്ങി. വാഹനങ്ങള്‍ സുഗമമായി കടന്നുപോയി.നിലവില്‍, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്കുള്ള വാഹനങ്ങള്‍ മാത്രമാണ് ഒറ്റവരിയില്‍ കടത്തിവിട്ടിരുന്നത്. വാഹനങ്ങള്‍ തകരാറിലായാല്‍ എടുത്തു മാറ്റാന്‍ ക്രെയിന്‍ സംവിധാനം ഒരുക്കി.
രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കും. 95 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായി.
രണ്ടാം തുരങ്കത്തില്‍ നിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കാനുള്ള റോഡ് നേരെയാക്കലാണ് ഇനി ബാക്കിയുള്ളത്.