Also Read:
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒപ്പം നിന്ന എല്ലാവരോടും നന്ദി ഉണ്ടെന്നും സമരം തുടരുമെന്നും അനുപമ കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. ‘കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവിതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നു. മൂന്ന് മാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ പോലെ നോക്കി വളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്’, അനുപമ വ്യക്തമാക്കി.
‘സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതു തുടരും. സമരത്തിന്റെ രീതി മാറും. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി എടുത്തെന്ന് തോന്നുന്ന വരെ സമരം തുടരും. മാധ്യമങ്ങളുടെ പിന്തുണ കാരണമാണ് ഈ വിഷയം ഇത്രയേറെ പുറത്തേക്ക് വന്നത്. എല്ലാ മാധ്യമങ്ങളോടും നന്ദിയുണ്ട്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്. അത് എല്ലാവര്ക്കും കാണാം. ആന്ധ്രയിലെ ദമ്പതികളോട് നന്ദിയാണുള്ളത്. മൂന്ന് മാസത്തോളം സ്വന്തം മകനെപ്പോലെ അവനെ നോക്കി. അതിന് നന്ദിയുണ്ട്’, അനുപമ പറഞ്ഞു.
ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് അനുസരിച്ച് ബുധനാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. മാസങ്ങളോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്. വഞ്ചിയൂര്‍ കുടുംബ കോടതിയാണ് ഉത്തരവിട്ടത്. സിഡബ്ലൂസി കൈമാറിയ ഡിഎന്‍എ പരിശോധനാ ഫലം പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറില്‍ വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.
Also Read:
കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടറെ ജഡ്ജിയുടെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി. കുഞ്ഞ് അനുപമയുടേയും അജിത്തിന്റേയുമാണെന്ന ഡിഎന്‍എ ഫലമാണ് കേസില്‍ നിര്‍ണ്ണായകമായത്.