ഹലാൽ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാൽ എന്നാൽ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അർത്ഥം. ആ സാഹചര്യത്തിൽ എന്റെ ചില സംശയങ്ങൾക്ക് റഹിം മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞ് എട്ട് ചോദ്യങ്ങളാണ് വാചസ്പതി റഹീമിനോട് ചോദിക്കുന്നത്.
Also Read :
1. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, അതോ അത് വേണ്ടെന്ന് പറയുന്നവരോ?
2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തിൽ മതം കലർത്തുന്നത്?
3. ഹലാൽ ഭക്ഷണം എന്നത് ഒരു തരത്തിൽ ആയിത്താചാരണം തന്നെ അല്ലേ?
4. ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം?
5. അങ്ങനെ വരുമ്പോൾ ഡിവൈഎഫ്ഐ പ്രതിഷേധം ഹലാൽ ഭക്ഷണത്തിന്റെ പ്രചാരകർക്ക് എതിരെ അല്ലെ വേണ്ടത്?
6. ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റിൽ’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?
7. ഉസ്താദ് മന്ത്രിച്ച് ഊതിയാൽ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേർന്നതാണോ?
8. ഭക്ഷണത്തിൽ തുപ്പുന്നത് ഖുർആൻ അനുസരിച്ച് ആണെന്നും വേണമെങ്കിൽ കഴിച്ചാൽ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?
Also Read :
ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുകയെന്ന് സന്ദീപ് വാചസ്പതി പറയുന്നു. “താങ്കളുടെ രാഷ്ട്രീയം ആത്മാർത്ഥമാണെങ്കിൽ, ഉയർത്തുന്ന മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു എങ്കിൽ പോസ്റ്റർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ ഈ സമരത്തിൽ അണിചേരാൻ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കിൽ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.” എന്ന് പറഞ്ഞാണ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.