തിരുവനന്തപുരം > ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയപ്രചരണം നടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. നവംബര്‍ 24ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും “ഫുഡ് സ്ട്രീറ്റ്” എന്ന പരിപാടി സംഘടിപ്പിക്കും. ‘ഭക്ഷണത്തിന് മതമില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി.
നാടിനെ വിഭജിക്കുന്ന ആര്‍എസ്എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു.