കൊച്ചി: ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് വിധേയനായ സി.ഐ നേരത്തേയും അച്ചടക്ക നടപടി നേരിട്ടുണ്ടെന്ന് റിപ്പോർട്ട്. അഞ്ചൽ സി.ഐ ആയിരിക്കെയാണ് സുധീർ നടപടി നേരിട്ടിട്ടുള്ളത്. അഞ്ചൽ, കടക്കൽ സ്റ്റേഷനുകളിൽ എസ്.ഐ ആയും സി.ഐ ആയും ജോലി ചെയ്തുവരുമ്പോൾ ആൾക്കാരോട് മോശമായി പെരുമാറിയതടക്കം നിരവധി ആരോപണങ്ങൾ ഉണ്ടാവുകയും നടപടി നേരിടുകയും ചെയ്തിട്ടുണ്ട്.
കൊല്ലം അഞ്ചൽ ഉത്ര വധക്കേസിലും മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതിന്ആഭ്യന്തര അന്വേഷണം നേരിട്ടിരുന്നു. ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തിൽ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോർട്ടുകൾ വിലക്കെടുക്കാതെ അലംഭാവം കാണിച്ചെന്ന് പരാതിയുണ്ടായിരുന്നു.കൃത്യമായി വിവരശേഖരണം നടത്തിയിരുന്നില്ല. തുടർന്നാണ്ഉത്രയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
ഉത്ര മരിച്ച ദിവസം എ.എസ്.ഐ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് പാമ്പിനെ കത്തിച്ച് കളയാതെ കുഴിച്ചിടുകയും ഉത്രയുടെ രക്തം രാസ പരിശോധനക്ക് അയക്കുകയും ചെയ്തത്. ഇക്കാര്യങ്ങൾ അന്നത്തെ സി.ഐ ആയിരുന്ന സുധീറിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പിന്നീട് ക്രൈംബ്രാഞ്ച് സംഘം ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ സംഭവത്തിലും സുധീറിന് വീഴ്ചകൾ സംഭവിച്ചതായി പരാതി ഉയർന്നു. മൃതദേഹംഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണ് സി.ഐ സുധീർ ഉണ്ടായിരുന്നത്. ഇതിനായി ദമ്പതികളുടെ മൃതദേഹം 17 കിലോമീറ്റർ അകലെയുള്ള സിഐയുടെ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അന്ന് കൊല്ലം റൂറൽ എസ്.പി ആയിരുന്ന ഹരിശങ്കർ സുധീറിന് ലോ ആൻഡ് ഓർഡറിൽ ജോലി നൽകരുതെന്നും സസ്പെൻഷൻ നൽകണമെന്നും റിപ്പോർട്ട് നൽകി. എന്നാൽ ഇയാളെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
അഞ്ചൽ സ്റ്റേഷനിൽ സി.ഐ ആയിരിക്കുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ പരാതിയുമായി എത്തിയപ്പോൾ പരാതി സ്വീകരിക്കാതെ സ്റ്റേഷൻ കഴുകിക്കുകയും പരിസരം വൃത്തിയാക്കിക്കുകയും ചെയ്തിരുന്നു. ശേഷം വൈകുന്നേരമാണ് അവരെ മടക്കി അയച്ചത്. ഈ സംഭവത്തിലും പരാതി ഉയർന്നതോടെസുധീറിന്താക്കീത്ലഭിച്ചിരുന്നു.
Content Highlights: Mofia Parveen Suicide Case,CI Sudheer,Uthra murder