Also Read:
തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ജില്ല പോലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി.
നവംബര്‍ 15 ന് രാവിലെ ഒമ്പതു മണിയോടെയാണ് ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടില്‍ നിന്ന് അല്പം അകലെ മമ്പറത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്.
Also Read:
കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും എസ്ഡിപിഐ നിഷേധിച്ചിരുന്നു.