കൊല്ലം: നീണ്ടകര പാലത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ദേശീയപാത 66-ൽ വലിയ ഗതാഗതക്കുരുക്ക്. രാവിലെ 9 മണിക്ക് പാലത്തിന് മധ്യത്തിൽ വെച്ച് കേടായ ചരക്ക് ലോറി 10.30-ഓടെ ക്രയിനുപയോഗിച്ച് മാറ്റിയെങ്കിലും വാഹനക്കുരുക്ക്ദീർഘനേരം തുടർന്നു.
തിങ്കളാഴ്ച്ച ആയതുകൊണ്ടു തന്നെ രാവിലെ റോഡിൽ വലിയ തോതിൽ തിരക്കുണ്ടായിരുന്നു. കുരുക്ക് വർധിച്ചതോടെ കിലോമീറ്ററുകളാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. വിദ്യാർഥികളും ജോലിക്ക് പോകാനെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ് വഴിയിൽ കുടുങ്ങിയത്.
എറണാകുളത്ത് നിന്നും അരിയുമായി കൊല്ലത്തേക്ക് എത്തിയ ചരക്ക് ലോറിയാണ് നീണ്ടകര പാലത്തിന് മധ്യത്തിൽ വെച്ച് കേടായത്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Content Highlights:Lorry brack stuck in Neendakara bridge, Large traffic jam on National Highway