തിരുവനന്തപുരം > തിരുവനന്തപുരത്ത് മിഠായിയുടെ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയ ലഹരി മരുന്ന് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മിഠായിയുടെ രൂപത്തിൽ പാഴ്സലായി എത്തിയ ആംഫിറ്റാമിനും എൽഎസ്ഡിയും പിടിച്ചെടുത്തത്.
244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്ഡി സ്റ്റാബ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവയാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് കൊറിയറായാണ് ലഹരി മരുന്ന് അയച്ചത്. കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ എൻസിബി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.