സഭാ തർക്ക വിഷയത്തിൽ തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന ഭരണ പരിഷ്കാര കമ്മീഷൻ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഹിത പരിശോധന നടത്തി ഭൂരിപക്ഷം കിട്ടുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നായിരുന്നു കമ്മീഷന്റെ നിർദേശം. എന്നാൽ വിഭാഗത്തെ പിന്താങ്ങുന്ന നിലപാടാണ് കെടി തോമസിന്റേതെന്നാണ് ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നത്.
Also Read :
കെടി തേമസിന്റെ നിർദേശത്തിനെതിരെ പ്രതിഷേധമെന്ന നിലയിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനാണ് പ്രമേയമെന്ന നിർദ്ദേശം പള്ളികൾക്ക് നൽകിയത്. കോടതി വിധികളെല്ലാം തങ്ങൾക്ക് അനുകൂലമാണെന്നും എന്നിട്ടും ജസ്റ്റിസ് കെടി തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ സഭയെ പിന്തുണക്കുന്നതാണെന്നും ഓർത്തഡോക്സ് സഭ വിമർശിക്കുന്നു.
ഹിതപരിശോധന ഉൾപ്പെടെയുള്ള നിർദേശങ്ങൾക്കെതിരെ നേരത്തെയും ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷമുള്ളവർക്ക് പള്ളി ലഭ്യമാക്കാനും പ്രശ്നപരിഹാരത്തിനും ഇത് ഗുണം ചെയ്യുമെതന്നായിരുന്നു കണ്ടെത്തൽ. ശുപാർശ നിയമമാക്കിയാൽ സുപ്രീംകോടതി വിധി മറികടക്കാനാകുമെന്നും കമ്മീഷന് വിലയിരുത്തി. എന്നാൽ ഈ ശുപാർശ യാക്കോബായ വിഭാഗത്തെ പിന്തുണയ്ക്കുന്നതാണെന്നാണ് ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നത്.
Also Read :
കമ്മീഷൻ ശുപാർശയുമായി സർക്കാർ സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ ശക്തമായി എതിർക്കാനാണ് ഓർത്തഡോക്സ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.