കോഴിക്കാട് > സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അവശ്യ സമയങ്ങളിൽ ഇനിയും നൽകും. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ച് പട്ടിണിയകറ്റാൻ സർക്കാരിന് സാധിച്ചു.
കോവിഡിന്റെ ദുരിതപൂർണമായ അന്തരീക്ഷം മാറിവരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കിറ്റ് വിതരണം നടക്കാത്തത്. സാഹചര്യത്തിനനുസരിച്ച് അക്കാര്യം പരിഗണിക്കും. എന്നാൽ അവസാനിപ്പിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റിൽ നടന്ന റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.