Also Read:
ബസ് ഉടമകളുടെ സംഘടനയുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് യാത്രാ ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്തുവെച്ചാണ് ചർച്ച നടന്നത്. മിനിമം ചാർജ്ജ് 12 രൂപ എന്ന ആവശ്യമാണ് ബസ് ഉടമകൾ ഉന്നയിച്ചത്. പരിഷ്കരിച്ച ചാർജ്ജ് എന്നുമുതലാണെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.
Also Read:
എത്ര രൂപയാണ് വർദ്ധിപ്പിക്കുകയെന്നത് വൈകാതെ തീരുമാനിക്കും. നിരക്ക് വർദ്ധന ശബരിമല തീർത്ഥാടകരെ ബാധിക്കരുതെന്നാണ് സർക്കാർ നിലപാട്. അസോസിയേഷൻ ആവശ്യപ്പെട്ട രൂപത്തിൽ യാത്രാ നിരക്ക് വർദ്ധിപ്പിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ എൽഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു.
Also Read:
സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് യാത്രാ നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മിനിമം നിരക്ക് 12 രൂപയായി വർദ്ധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ആറ് രൂപയായി ഉയർത്തണമെന്നുമാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടത്.