Also Read:
തമിഴ്നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിം കോടതി ഫയല്‍ ചെയ്തു. കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് മുമ്പേ തമിഴ്നാട് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു നല്കി കേരളത്തിന് തമിഴ്നാട് കത്തയച്ചിരുന്നു.
Also Read:
ഹര്‍ജിക്കാരനായ ജോ ജോസഫ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിനുള്ള മറുപടിയാണ് തമിഴ്നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ജോ ജോസഫ് ഹര്‍ജിയില്‍ ആരോപിച്ചത്. എന്നാല്‍, ഈ ആരോപണം തെറ്റാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2014 ഭരണഘടന ബെഞ്ചിന്റെ വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം. അതിന് അനുവദിക്കണമെന്നും തമിഴ്നാട് സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.