മന്ത്രി പറഞ്ഞത് വായിക്കാം
“ഞാന്‍ എന്റെ അമ്മയെ സാധാരണ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതുകൊണ്ട് അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാന്‍ ചെറുപ്പം മുതല്ക്കേ ശീലിച്ചുവന്ന രീതി. ഈ വെള്ളമൊന്നും ഞാന്‍ കുടിക്കാറില്ല. ഞാന്‍ ജീവിതത്തില്‍ ഒരുപാട് സാധനങ്ങൾ ചെയ്യാറില്ല. ഞാന്‍ ജീവിതത്തില്‍ കഴിക്കാത്ത സാധനം കഴിക്കില്ല. അത് ഇപ്പോൾ ഒരു വിശ്വാസത്തിന്റെ പേരില്‍ കഴിക്കണം എന്ന് പറഞ്ഞാലും ഞാന്‍ തയ്യാറാകില്ല. എനിക്കെന്റെ വിശ്വാസമുണ്ട്. അതനുസരിച്ച് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്.
Also Read :
കക്കുന്നവര് മാത്രം പേടിച്ചാല്‍ മതി. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര് പേടിക്കുക. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ദൈവങ്ങളെ പേടിക്കേണ്ടുന്ന ആളുകൾ കക്കുന്നവർ പേടിച്ചാൽ മതി. ഞാന്‍ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല.” – കെ രാധാകൃഷ്ണൻ പറഞ്ഞു.
Also Read :
ദേസ്വം മന്ത്രി കെ സന്നിധാനത്ത് എത്തിയപ്പോൾ തൊഴുതില്ലെന്നും തീർത്ഥം കുടിച്ചില്ലെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിവാദം ആരംഭിച്ച സാഹചര്യത്തിലാണ് കെ രാധാകൃഷ്ണൻ മറുപടി നൽകിയത്.