എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് നേതൃത്വത്തിന് നിര്‍ദ്ദേശം നൽകിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.
കേരളത്തിൽ മാത്രമായി പുനസംഘടന നിർത്തി വച്ചാൽ അത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹൈക്കമാന്‍ഡിന് മുന്നിൽ ഇതേ സമ്മർദ്ദം ഉയരുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പുനസംഘടന നിര്‍ത്തിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.
മാര്‍ച്ച് 31 വരെയാണ് അംഗത്വ വിതരണം നടക്കുന്നത്. അംഗത്വ വിതരണവും പുനസംഘടനയുമായി കൂട്ടികലര്ത്തേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റേത് എന്നും മാധ്യമറിപ്പോര്‍ട്ടിൽ പറയുന്നു. അംഗത്വ വിതരണം പൂര്‍ത്തിയാക്കിയതിന് ശേഷം പുനസംഘടനയ്ക്കാണ് തടസ്സമുള്ളത് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം, ഇന്നലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടി സോണിയ ഗാന്ധിയെ കണ്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിൽ എടുക്കണമെന്ന് വാക്കാൽ ഒരു നിര്‍ദ്ദേശം നൽകിയതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഇവരുടെ കൂടി താത്പര്യം കണക്കിലെടുത്ത് പുനസംഘടന നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ട്.
അച്ചടക്ക നടപടികള്‍ ഏകപക്ഷീയമായി പോകരുതെന്നും അത് കൃത്യമായ സമിതിയുടെ മേൽനോട്ടത്തിൽ വിശദീകരണം തേടിയതിന് ശേഷം മാത്രമേ പാടൊള്ളുവെന്ന നിര്‍ദ്ദേശവും ഉമ്മൻചാണ്ടി ഹൈക്കമാന്‍ഡിന് മുന്നിൽ വച്ചിട്ടുണ്ട്. ഇതിലും കെപിസിസിക്ക് കൃത്യമായ നിര്‍ദ്ദേശം നൽകുമെന്നാണ് റിപ്പോര്‍ട്ട്.