ഈ ഹോട്ടലിൽ നടന്ന പാർട്ടിയ്ക്ക് ശേഷം മടങ്ങവെയായിരുന്നു മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും, മറ്റൊരു സുഹൃത്തും കാറപകടത്തിൽ കൊല്ലപ്പെട്ടത്. മോഡലുകൾ പാർട്ടിയ്ക്ക് വന്ന ദിവസം രാത്രിയിൽ 208, 218 നമ്പർ മുറികളിൽ താമസക്കാരുണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ റജിസ്റ്ററിൽ ഇല്ലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
Also Read :
പേര് വിവരങ്ങൾ നൽകാതെ ആളുകൾ താമസിച്ചിരുന്ന ഈ മുറികളുടെ വാതിലുകൾ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം കേസിൽ ഹാർഡ് ഡിസ്ക് നശിപ്പിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയടക്കം ആറുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്.
മകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടംബം പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മകളും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു കാർ പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്.
Also Read :
അതിനിടെ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന കാർ ഡ്രൈവർ അബ്ദുറഹ്മാന് ജാമ്യം ലഭിച്ചു. കാക്കനാട് ജയിലിൽ നിന്നും അബ്ദുറഹ്മാൻ പുറത്തിറങ്ങി. അപകടത്തിൽ ഡ്രൈവർ ഒഴികെ കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു.