സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സര്‍ക്കാരും തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിങ് സൗകര്യം എവിടെയൊക്കെ ലഭ്യമാണെന്ന് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും കോടതി നിർദ്ദേശം നൽകി. വെര്‍ച്വൽ ക്യൂ നിയന്ത്രണം ദേവസ്വത്തെ ഏൽപ്പിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. വെര്‍ച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങിന് പാസ്പോര്‍ട്ട് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ശബരിമല മണ്ഡല-മകരവിളക്കു തീർത്ഥാടനം തടസങ്ങളില്ലാതെ ഭംഗിയായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ തീർത്ഥാടനകർ എത്തിച്ചേരും. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായാണ് കൊവിഡ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളിൽ കുറവുണ്ടെങ്കിൽ പരിഹരിക്കും. നിലവിൽ 13 ലക്ഷം പേര് ഓൺലൈനായി ദര്‍ശനം നടത്തുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പമ്പയിൽ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് സ്നാനം ചെയ്യാൻ അനുവദിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനും ആവശ്യമായ ജലം സംഭരിച്ചിട്ടുണ്ട്. ഇ-ടോയ്ലെറ്റ്, ബയോ ടോയ്ലെറ്റ് എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അതത് സമയത്തെ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.