Also Read :
നിലവിൽ തമിഴ്നാട് സെക്കന്‍ഡിൽ 2,300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. അതേസമയം, മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ രാത്രിയോടെ അടച്ചു. നിലവിൽ 2399.14 അടിയാണ് ഡാമിലെ ജലനിരപ്പ്.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ തമിഴ്നാട് വീണ്ടും കേരളത്തിന് കത്ത് നൽകി. ഘടനാപരമായോ, ഭൂമിശാസ്ത്രപരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാര്‍ഗ നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാൽ കേരളത്തെ മുൻകൂട്ടി അറിയിക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Also Read :
തുടര്‍ച്ചയായി ഭൂചലനമുണ്ടാകുന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ സൂക്ഷ്മ പഠനം നടത്താന്‍ ഒരുങ്ങുന്നു. കേന്ദ്ര സർക്കാർ ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധരാണ് പഠനം നടത്തുക.
കെഎസ്ഇബിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പഠനം നടത്തുന്നത്. 2020 ഫെബ്രുവരി മുതലാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഉൾപ്പെടുന്ന ഇടുക്കി പദ്ധതി പ്രദേശത്തുൾപ്പെടെ തുടര്‍ച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടായത്.
Also Read :
പദ്ധതിയുടെ പ്രാധാന്യം പരിഗണിച്ചാണ് വിശദമായ പഠനം നടത്താൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. 40 കിലോമീറ്റര്‍ ചുറ്റളവിൽ 10 ഡാമുകളുള്ളതും ഇതിന് കാരണമായി. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യ നിയോഗിച്ച ഭൂകമ്പ ശാസ്ത്ര, എഞ്ചിനീയറിങ് വിദഗ്ധരാണ് പഠനം നടത്തുന്നത്.