ഹരികൃഷ്ണൻ പത്മനാഭൻ
കോട്ടയം: ജോലിസ്ഥലത്തേക്കുപോയ യുവാവ് കാർ നിർത്തി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്.
മുട്ടമ്പലം റെയിൽവെ ക്രോസിന് സമീപത്തുവച്ചാണ് യുവാവ് ജീവനൊടുക്കിയത്. രാവിലെ 10 മണിയോടെ ജോലി സ്ഥലത്തേക്കു പോകുംവഴി റെയിൽവേ ഗേറ്റിന് സമീപം കാർ നിർത്തി യുവാവ് പുറത്തിറങ്ങി. തുടർന്ന് ഫോൺ വിളിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്നു. ട്രെയിൻ വന്നപ്പോൾ മുന്നിലേക്കു ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)