വിജയികളായ ,അഞ്ജന ഷാജൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഡിജെ പാർട്ടി നടന്ന ഹോട്ടലുടമയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇന്ന് രാവിലെ 10.30 നാണ് റോയ് വയലാട്ട് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റന്റ് കമ്മീഷണർ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.
Also Read :
നേരത്തെ ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ ഡിവിആറുകളിൽ ഒന്നാണ് റോയ് പോലീസിന് കൈമാറിയതെന്ന് എസിപി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഡിവിആറുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹോട്ടലുടമയ്ക്ക് പോലീസ് നോട്ടീസയച്ചത്.
മുൻ മിസ് കേരളയും മോഡലുമായ അൻസി കബീറും റണ്ണറപ്പായ അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖുമായിരുന്നു കാറപകടത്തിൽ കൊല്ലപ്പെട്ടത്. ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു റോഡ് അപകടം നടന്നത്. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read :
ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം ഹോട്ടലിൽ തർക്കം നടന്നിരുന്നെന്നും ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പോലീസിന് ലഭിച്ച ഡിവിആറിൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടോ എന്നാകും പോലീസ് പരിശേധിക്കുക.