കോഴിക്കോട്:വളർത്തുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാരുടെ പേരിൽ കേസെടുത്ത സംഭവത്തിൽ പോലീസിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ. ഇത്തരമൊരു സംഭവം കൺമുന്നിൽ നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ ആ സ്ത്രീയെ മരണത്തിനു വിട്ടു കൊടുക്കണമെന്നാണോ പോലീസ് പറയുന്നതെന്ന് മുനീർ ചോദിച്ചു.
താമരശ്ശേരി അമ്പായത്തോടാണ് കുട്ടിയെ കാത്തുനിന്ന യുവതിയെ മറ്റൊരാളുടെ വളർത്തുനായ്ക്കൾ ആക്രമിച്ചത്. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ നായ്ക്കളുടെ ആക്രമണത്തിൽ നിന്നും യുവതിയെ രക്ഷപ്പെടുത്തി. എന്നാൽ ഈ സംഭവത്തിൽ നാട്ടുകാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
വിഷയത്തിൽ ഇടപെട്ട എം.കെ മുനീർ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നാട്ടുകാർക്കെതിരെ എടുത്തിട്ടുള്ള കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നായയുടെ ഉടമസ്ഥനെതിരെ ശക്തമായ കേസെടുക്കാനും മുനീർ ആവശ്യപ്പെട്ടു.എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നൽകിയതായി മുനീർ പറഞ്ഞു.
Content Highlights: Muslim league, MK Muneer,Kerala police