ന്യൂഡൽഹി > സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രീംകോടതി. കേരള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നിർണായക ഉത്തരവ്.
പ്രവേശന മേൽനോട്ട സമിതിയുടെ അധികാര പരിധിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടി വിധിക്കെതിരെ കരുണ മെഡിക്കൽ കോളേജ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിക്ക് പരാതികൾ ഇല്ലാത്തപക്ഷം സ്വമേധയാ ഇടപെടാൻ അധികാരമില്ലെന്നായിരുന്നു ഹർജിക്കാരായ കരുണ മെഡിക്കൽ കോളേജിന്റെ വാദം.