കൊച്ചി> എറണാകുളം ജില്ല ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ സ്പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ‘മിന്നാമിന്നികള്‍ ‘ എന്ന പേരില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അമ്പിളി എന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ലീനാ റാണി ഉദ്ഘാടനം നിര്‍വഹിച്ചു. സദ്ഗമയ സ്പെഷ്യല്‍ ക്ലിനിക്കിലെ പ്രതിഭാശാലികളായ കുട്ടികളുടെ കരകൗശല വസ്തുക്കളുടെയും ചിത്രരചനകളുടെയും പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ആശംസ വീഡിയോ പ്രകാശനവും, സമ്മാനദാനവും നിര്‍വഹിച്ചു.
ചടങ്ങില്‍ ഡോക്ടര്‍മാരായ സ്മിതാ റാണി എം.എസ്, ശ്രീലേഖ ടി. വി , സ്മിത.ആര്. മേനോന് ,ഗീതു കെ.എ, മനീഷ.പി (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.