Also Read:
ആദ്യത്തെ വീഡിയോ നാട്ടില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയാണെങ്കില്‍ രണ്ടാമത്തെ വീഡിയോ ദുബായില്‍ നിന്നും പീലികളുള്ള മയിലിനെ തന്നെ തേടി നടന്ന യാത്രയാണ്. പോളണ്ട് മയിലിനെയും ഇന്ത്യന്‍ മയിലിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തുടര്‍ന്ന്, പീലികളുള്ള മയിലിനെ കടയില്‍ നിന്ന് വില പറഞ്ഞ് ഉറപ്പിക്കുന്നുണ്ട്. 5 കിലോ വരുന്ന മയിലിനെയാണ് വാങ്ങിയത്. മയിലിനെ വാങ്ങി വളര്‍ത്തുകയോ കറി വെയ്ക്കുകയോ ചെയ്യുന്നതിന് ഇവിടെ തടസമില്ലെന്നും കറി അല്ലെങ്കില്‍ ഗ്രില്ല് എന്ന് പറഞ്ഞാണ് ഫിറോസ് വീഡിയോ അവസാനിപ്പിക്കുന്നത്.
Also Read:
ആദ്യത്തെ വീഡിയോ പോലെ ഈ വീഡിയോയ്ക്ക് താഴെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. ‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ചു കൊണ്ടാണ് ഇന്ത്യക്കാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്’, കമന്റുകളില്‍ പറയുന്നു. അതേസമയം, ഫിറോസിനെ അനുകൂലിച്ചും കമന്റുകളുണ്ട്.