“പഴയ പട്ടാളക്കാരൻ എന്ന നിലയിൽ കുറച്ചു പൊട്ട പടങ്ങൾ എടുത്തു എന്നു കരുതി ജനങ്ങളുടെ അട്ടിപ്പേർ അവകാശമൊന്നും ആരും താങ്കളെ ഏല്പിച്ചിട്ടില്ല.” ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജ്യത്തു നിയമവും ഭരണഘടനയും അനുശാസിക്കുന്ന വിധമാണ് ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാണി സാറിൻ്റെ മരണം മുന്നിൽക്കണ്ട് പിജെ ജോസഫ് കുറുക്കനെപ്പോലെ കണ്ണുവെച്ചപ്പോൾ അതു മനസ്സിലാക്കിയാണ് ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക് പോയതെന്നും ഇല്ലെങ്കിൽ പാര്‍ട്ടിയ്ക്ക് രണ്ടില ചിഹ്നം നഷ്ടമായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ഒരു രൂപ പോലും നഷ്ടമുണ്ടായില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയപ്പോള്‍ രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് ആ സീറ്റ് രാജിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലായിൽ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:
മേജര്‍ രവിയുടെ അനുജൻ കണ്ണൻ പട്ടാമ്പി കേസിൽ പ്രതിയായി അകത്തു പോയപ്പോള്‍ താങ്കളുടെ പ്രസ്താവന കണ്ടില്ലല്ലോ എന്നു ബിറ്റു ചോദിച്ചു. അദ്ദേഹം ഏതു കേസിലാണ് അകത്തു പോയത്? സ്ത്രീസുരക്ഷയ്ക്കായി വാ തോരാതെ പ്രസംഗിക്കുന്ന താങ്കൾ അനുജൻ്റെ കാര്യത്തിൽ വായിൽ കോലിട്ടു കുത്തിയിട്ടും ഒന്നും മണ്ടിയില്ലല്ലോ? കണ്ണൻ പട്ടാമ്പി കസ്റ്റഡിയിൽ നിന്ന് മുങ്ങിയെന്ന വാർത്തകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേജര്‍ രവിയ്ക്ക് ഒരു തുറന്ന കത്ത് എന്ന പേരിൽ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് മേജര്‍ രവിയ്ക്കെതിരെ ബിറ്റു രംഗത്തെത്തിയത്. ജോസ് കെ മാണി കേരളത്തിലെ പൊതുജനങ്ങള്‍ക്ക് എന്തു നഷ്ടമാണ് വരുത്തി വെച്ചതെന്ന് അദ്ദേഹം ചോദിച്ചു. 2009ലും 2014ലും കോട്ടയത്തു നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് ജോസ് കെ മാണി ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ജോസ് കെ മാണി ചുക്കാൻ പിടിച്ചെന്നും അദ്ദേഹത്തെ മികച്ച എംപിയായി കേരളത്തിലെ മാധ്യമസ്ഥാപനം തെരഞ്ഞെടുത്തിരുന്നുവെന്നും ബിറ്റു വൃന്ദാവൻ ചോദിക്കുന്നു. മേജര്‍ രവിയ്ക്കെതിരെ കേരള കോൺഗ്രസ് എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയിലാണ് യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read:
നിയമസഭാംഗമായിരിക്കേയാണ് ഹൈബി ഈഡനും അടൂർ പ്രകാശും കെ മുരളീധരനുമെല്ലാം പാർലമെൻ്റിലേയ്ക്ക് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് ആദ്യമായി പാർലമെൻ്റിലേയ്ക്ക് പോകുന്ന രാഷ്ട്രീയനേതാവല്ല ജോസ് കെ മാണി. രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചപ്പോൾ താങ്കൾ ഉറങ്ങുകയായിരുന്നോ എന്നും മേജർ രവിയോട് അദ്ദേഹം ചോദിച്ചു.
“സൗത്ത് ഇന്ത്യയിലെ ഏക സയൻസ് സിറ്റി മുതൽ, കാലവൂരിലെ ട്രിപ്പിൾ ഐ ടി, മാസ് കമ്മ്യൂണിക്കേഷൻ,ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ,രണ്ടു കേന്ദ്രിയ വിദ്യാലയങ്ങൾ അങ്ങനെ എണ്ണിയാൽ തീരാത്ത പ്രവർത്തങ്ങൾ നടത്തിയ വ്യക്തി ആണ് ജോസ് കെ മാണി.അദ്ദേഹം എം പി ആയതിനു ശേഷമാണ് കേന്ദ്ര റോഡ് ഫണ്ട് എന്ന ഒരു പദ്ധതി ഉണ്ടു എന്നു പൊതു ജനങ്ങൾ അറിയുന്നത്.” ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. റബര്‍ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജോസ് കെ മാണി നടത്തിയ നിരാഹാര സമരവും അദ്ദേഹം ഓര്‍മിപ്പിച്ചു.