“മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന് ജലവിഭവ വകുപ്പുമായി ബന്ധമില്ല. ബെന്നിച്ചൻ തോമസ് ഇറക്കിയ ഉത്തരവ് ജലവിഭവ വകുപ്പിന്റെ നിർദേശമില്ലാതെയാണ്. വകുപ്പിന് അത്തരമൊരു നിർദേശം കൊടുക്കാൻ കഴിയില്ല. കാരണം അതിനകത്ത് വരുന്നതല്ല ഇത്”ജോസ് കെ മാണി പറഞ്ഞു.
Also Read :
ഉത്തരവിലെ അപാകതയാണ് പിന്‍വലിക്കാന്‍ കാരണമെന്നും ജോസ് കെ മാണി പറഞ്ഞു. മനോരമ ന്യൂസിനോടാണ് കേരളാ കോൺഗ്രസം എം ചെയർമാന്റെ പ്രതികരണം. തമിഴ്നാടിന് മരംമുറിക്കാൻ അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
അഖിലേന്ത്യ സർവീസ് ചട്ടം ലംഘിച്ചുവെന്നും സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. മരംമുറിക്കലുമായി ബന്ധപ്പെട്ട് ജലവിഭവ സെക്രട്ടറി മൂന്ന് തവണ യോഗം വിളിച്ചിരുന്നെന്നാണ് ബെന്നിച്ചൻ തോമസ് സർക്കാരിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്.
Also Read :
മുല്ലപ്പെരിയാറിൽ തമിഴ്നാടിന് മരംമുറിക്കാനുള്ള അനുവാദം ഉത്തരവിലൂടെ നൽകണമെന്ന് ജലവിഭവ സെക്രട്ടറി ടി കെ ജോസ് ആവശ്യപ്പെട്ടിരുന്നെന്നും ഇതനുസരിച്ചാണ് മരംമുറിക്കാൻ അനുമതി നൽകിയതെന്നും ബെന്നിച്ചൻ തോമസ് പറയുന്നു.