തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മനോജ് ചരളേലിനെ സി.പി.ഐ ശുപാർശ ചെയ്തു. സി.പി.ഐ പത്തനംതിട്ട ജില്ല എക്സിക്യുട്ടീവ് അംഗമാണ്.റാന്നി സ്വദേശിയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ ഭരണസമിതിക്ക് പുനർനിയമനം നൽകാനുള്ള നീക്കം സർക്കാർ പൂർണമായും ഉപേക്ഷിച്ചു. പുതിയ ഭരണസമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സി.പി.ഐ അംഗത്തെ നിർദേശിച്ചത്.
ദേവസ്വം പ്രസിഡന്റിനും മാറ്റമുണ്ടാകും. സി.പി.എം പ്രതിനിധിയെകൂടി തീരുമാനമാകേണ്ടതുണ്ട്. ഇത് കൂടെ പൂർത്തിയായാൽ ദേവസ്വം ബോർഡുകളുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനമുണ്ടാകും.
Content Highlights: Travancore Devaswom Board, CPI