Also Read :
അതിനൊപ്പം മുൻ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും തീരുമാനമായിട്ടുണ്ട്. മുൻ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണായ ശോഭനാ ജോര്‍ജിന് ഔഷധി ചെയര്‍പേഴ്സണാക്കുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read :
സി പി എം വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പിനെയായിരുന്നു ആദ്യം ഖാദി ബോര്‍ഡിലേക്ക് പരിഗണിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷൻ ചെയര്മാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.
Also Read :
കെ കെ ലതികയെ വനിതാ വികസന കോര്പ്പറേഷൻ ചെയര്‍പേഴ്സണാക്കും. നോര്‍ക്ക വൈസ് ചെയര്‍മാനായിരുന്ന കെ വരദരാജനെ കെ എസ് എഫ് ഇ ചെയര്മാന് സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.
Also Read :
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്കും പുതിയ ആള് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രസിഡന്റ് എൻ വാസുവിന്റെ കാലാവധി അവസാനിക്കുന്നതാണ് ഇതിന് കാരണം. ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി പി എം തീരുമാനം.