ഇടുക്കി> പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി ജലനിരപ്പില് നേരിയ കുറവ്. കഴിഞ്ഞദിവസം 8.8 മില്ലീമീറ്റര് മഴയേ പെയ്തുള്ളൂ. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള് കൂടുതല് വൈദ്യുതോല്പാദനശേഷം പുറന്തള്ളുന്നതാണ് ജലനിരപ്പ് കുറയാന് കാരണം. ചൊവ്വാഴ്ച ജലനിരപ്പ് 2398.38 അടിയാണ്. അതിനുമുമ്പ് 2398.44 അടിയായിരുന്നു. മൂലമറ്റത്ത് വൈദ്യുതോല്പാദനം ഉയര്ന്ന നിലയിലാണ്. 17.431 ദശലക്ഷം യൂണിറ്റാണ് ഉല്പാദനം.
ദിവസം 10.766 ലക്ഷം ഘനമീറ്റര് ഒഴുകിയെത്തിയപ്പോള് ഉല്പ്പാദനശേഷം 11.6144 ലക്ഷം ഘനമീറ്റര് പുറത്തുപോകുന്നു. ശേഷിയുടെ 94.58 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്.