Also Read:
കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ വീട് വിട്ടിറങ്ങാന്‍ കാരണം എന്താണെന്നോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നവംബര്‍ മൂന്നാം തീയതിയാണ് 14 വയസ്സുകാരായ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്റിലെ സിസിടിവികളില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പൊള്ളാച്ചിയില്‍ നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. പിന്നാലെ, പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നോട്ടീസുകള്‍ തമിഴ്നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിച്ചിരുന്നു. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഉണ്ടായിരുന്നെന്നും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. ചെക്ക് പോസ്റ്റും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കേരളത്തില്‍ സ്കൂളുകള്‍ വീണ്ടും തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കി ജില്ലയില്‍ സ്കൂളില്‍ വരാതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന് വഴക്ക് പറഞ്ഞതോടെ രണ്ട് കുട്ടികള്‍ നാടുവിട്ടിരുന്നു. ഇവരെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.
Also Read:
അതേസമയം, ഓഗസ്റ്റ് മുപ്പതാം തീയതി ആലത്തൂരില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി സൂര്യ കൃഷ്ണയെ രണ്ട് മാസം കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല. സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പുസ്തകം വാങ്ങാനെന്ന് അമ്മയോട് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട് വിട്ടിറങ്ങിയത്.