Also Read :
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ സിപിഎം പരസ്യമായ ശാസിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയിൽ സുധാകരന്റേത് ഉള്‍പ്പടെ പങ്കുന്വേഷിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങിയ കമ്മീഷൻ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Also Read :
പലപ്പോഴും സുധാകരനെ തകര്‍ക്കാനും തളര്‍ത്താനും ചില ദുഷ്ടശക്തികള്‍ അതിനകത്തുതന്നെ ഉണ്ടെന്നുള്ളത് വാസ്തവമാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുണ്ട്. എന്നിരുന്നാലും ആലപ്പുഴയെ സംബന്ധിച്ച് അദ്ദേഹം നേതാവാണ്. അവഗണിക്കാനാകാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പുറയാതിരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
Also Read :
മുതിര്‍ന്ന നേതാവിനെതിരെ നടപടടിയെടുക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. വി എസ് അച്യുതാനന്ദന് വരെ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇവിടെ വ്യക്തികള്‍ക്കല്ല പ്രാധാന്യം, എന്ത് ചെയ്തുവെന്നതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Also Read :
കെ സുധാകരൻ നേതൃത്വത്തിൽ വന്നപ്പോള്‍ കൊമ്പുകോര്‍ത്തിരുന്ന ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് വെളിപ്പെടുത്തി.