അതേസമയം, തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ പൂര്‍ണവിവരങ്ങള്‍ പരാതിക്കാര്‍ക്കും അറിയില്ലെന്നും ഇത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ടെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഐശ്വര്യം വരാനെന്ന പേരിൽ കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ യുവ ഡോക്ടര്‍ക്കും കുടുംബത്തിനും മലപ്പുറം സ്വദേശിയായ കോയ ഉസ്താദാണ് ചികിത്സ നടത്തിയത്. ഇയാള്‍ക്കൊപ്പം രണ്ട് സഹായികളും ഉണ്ടായിരുന്നു. തട്ടിപ്പിനിരയായ ഡോക്ടര്‍ നല്കിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോലീസ് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിൽ പ്രതികള്‍ ഒളിവിൽ പോയെന്നാണ് സംശയം. എന്നാൽ മൂന്ന് പ്രതികളെയും ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.
Also Read:
ഡോക്ടറുടെ ക്ലിനിക്കിൽ സ്ഥിരമായി സന്ദര്‍ശനത്തിന് എത്തിയിരുന്ന ഒരാളാണ് ഇവരെ ഉസ്താദിനു പരിചയപ്പെടുത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കും കുടുംബത്തിനും സമ്പത്തും ഐശ്വര്യവും ലബിക്കാനായി മന്ത്രവാദം നടത്താമെന്ന് ഇയാള്‍ പ്രേരിപ്പിക്കുകയായിരുന്നു. മന്ത്രവാദത്തിൽ വിശ്വാസമില്ലെന്ന് അറിയിച്ച ഡോക്ടര്‍ പിന്നീട് പരീക്ഷണമെന്ന നിലയിൽ ഇതിനു വഴങ്ങുകയായിരുന്നു. എന്നാൽ മന്ത്രവാദത്തിന് സ്വര്‍ണം ആവശ്യമാണെന്ന് അറിയിച്ചതോടെ ഡോക്ടര്‍ പിന്മാറി. ഡോക്ടറെ വിശ്വാസത്തിലെടുക്കാനായി സ്വര്‍ണം തനിക്ക് കൈമാറേണ്ടെന്ന് ഇയാള്‍ അറിയിച്ചു.
Also Read:
ഉസ്താദ് നിര്‍ദേശിച്ചത് അനുസരിച്ച് കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഓരോ പൊതി സ്വര്‍ണാഭരണങ്ങള്‍ ചികിത്സാകേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. തുടര്‍ന്ന് ഇടയ്ക്കിടെ ഉസ്താദ് എത്തി മന്ത്രം ചൊല്ലുകയും സ്വര്‍ണത്തിൽ ഊതൽ നടത്തുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ഈ സ്വര്‍ണം തിരിച്ചെടുക്കാമെന്നായിരുന്നു പ്രതികളും കുടുംബവും തമ്മിലുള്ള വ്യവസ്ഥ. എന്നാൽ ഈ സമയത്തിനു ശേഷം അലമാര പരിശോധിച്ചപ്പോള്‍ മാത്രമാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മന്ത്രവാദിയെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.