അനുമതി നല്‍കിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരംമുറിക്കാനുള്ള അനുമതി നല്‍കിയത് വകുപ്പ് മന്ത്രിയുടെ അറിവില്ലാതെയാണെന്നും പിസിസിഎഫിനോട് മന്ത്രി വിശദീകരണം തേടിയെന്നുമാണ് ചാനൽ റിപ്പോര്‍ട്ട്. കേരള പ്രിൻസിപ്പൽ ചീഫ് കൺസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ബെന്നിച്ചൻ തോമസാണ് പാട്ടസ്ഥലത്തെ 15 മരങ്ങള്‍ മുറിയ്ക്കാൻ അനുമതി നല്‍കിയതെന്നും ഇക്കാര്യത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണെന്നുമാണ് ചാനൽ റിപ്പോര്‍ട്ടിൽ പറയുന്നത്.
Also Read:
ബേബി ഡാം ബലപ്പെടുത്തുന്നതിനായി സ്ഥലത്തെ 15 മരങ്ങള്‍ മുറിയ്ക്കാൻ നേരത്തെ തമിഴ്നാട് കേരളത്തോട് അനുമതി തേടിയിരുന്നു. ബേബി ഡാം കൂടി ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിച്ച തമിഴ്നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നു. മരം മുറിയ്ക്കാനുള്ള അനുമതി ലഭിച്ചതോടെ ബേബി ഡാമും മറ്റൊരു അനുബന്ധ ഡാമായ എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള സാധ്യത തെളിഞ്ഞെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ബേബി ഡാം ബലപ്പെടുത്താനുള്ള തടസ്സം നീങ്ങിയെന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജലനിരപ്പ് 152 അടിയാക്കുമെന്ന മന്ത്രിമാരുടെ പരാമര്‍ശത്തെപ്പറ്റി ്ദ്ദേഹം കത്തിൽ പറഞ്ഞിട്ടില്ല. ബേബി ഡാമിനു പുറമെ വണ്ടിപ്പെരിരാറഇൽ നിന്ന് പെരിയാര്‍ ഡാം റോഡിലേയ്ക്കുള്ള റോഡ് അറ്റകുറ്റപ്പണികള്‍ നടത്താനും തമിഴ്നാട് അനുമതി തേടിയിട്ടുണ്ട്.
Also Read:
അതേസമയം, ജലനിരപ്പ് നിയന്ത്രിക്കാനായി മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കാൻ അനുവദിച്ച ഡിഎംകെ സര്‍ക്കാരിൻ്റെ തീരുമാനം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാര്‍ ഡാമിൽ 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താമെന്നും എന്തിനാണ് ഇതിനു മുൻപു തന്നെ കേരളത്തിൻ്റെ ആവശ്യം പരിഗണിച്ച് ഡാം തുറന്നതെന്നുമാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഡിഎംകെ ചോദിക്കുന്നത്. തമിഴ്നാടിൻ്റെ അധികാരങ്ങള്‍ കേരളത്തിനു മുന്നിൽ അടിയറവു വെക്കുകയാണെന്നും ഇതിനെതിരെ പരസ്യപ്രതിഷേധത്തിനു കടക്കുമെ്നനുമാണ് തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഒ പനീര്‍സെൽവം വ്യക്തമാക്കിയത്.