ലൗ ജിഹാദ്, എന്നിവ ഇസ്ലാമിന്റെ ആശയമല്ലെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. ഖുർആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read :
കേവലമായ ഭാഷാ അര്‍ത്ഥത്തില്‍ ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ സി എസ് ഐ ബിഷപ്പ് റോയ്സ് മനോജ് വിക്ടര്‍, ഉമര്‍ ഫൈസി മുക്കം എന്നിവരും സംസാരിച്ചു.
നേരത്തെ ‘നാർക്കോട്ടിക് ജിഹാദ്’ വിവാദം കത്തിനിൽക്കവെ പാലാ ബിഷപ്പിന്റെ പ്രസ്താവനയെ വിമർശിച്ചും ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു. മതാധ്യക്ഷന്മാർ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശമെന്നായിരുന്നു വിമർശനം. മാന്യത നിലനിർത്തുന്നതും വിദ്വേഷം ഉണ്ടാക്കാതിരിക്കലുമാണ് മതങ്ങളുടെ പൊതുതത്വം ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read :
മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താൽ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും ജിഫ്രി തങ്ങള്‍ ‘നാർക്കോട്ടിക് ജിഹാദ്’ വിവാദ സമയത്തും പറഞ്ഞിരുന്നു.