തിരുവനന്തപുരം
വനിതാ സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ പലിശയിൽ കേരള സ്റ്റാർട്ടപ് മിഷൻ വായ്പ. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നോ സർക്കാർ വകുപ്പുകളിൽനിന്നോ ലഭിക്കുന്ന പദ്ധതികളും ജോലികളും നടപ്പാക്കുന്നതിന് 15 ലക്ഷം രൂപവരെയാണ് വായ്പ.
പർച്ചേസ് ഓർഡറിന്റെ 80 ശതമാനമാണ് വായ്പ. ആറു ശതമാനമാണ് പലിശ. ഒരു വർഷത്തിനുള്ളിലോ പദ്ധതി പൂർത്തിയാക്കുന്ന കാലാവധിക്കുള്ളിലോ തിരിച്ചടയ്ക്കണം. വനിതകൾ സഹസ്ഥാപകരായി കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പായിരിക്കണം. വനിതാ സംരംഭകർക്ക് മുൻഗണന നൽകുന്ന സീഡ് റിവോൾവിങ് ഫണ്ട് സ്കീം, സീഡ് ഫണ്ട് സ്കീം തുടങ്ങിയവയും സ്റ്റാർട്ടപ് മിഷൻ നടപ്പാക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യാൻ www.startupmission.kerala.gov.in. ഫോൺ: 8047180470