തൊടുപുഴ > തമിഴ്നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പുറപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ഡോ. പി ത്യാഗരാജൻ, സഹകരണമന്ത്രി ഐ പെരിയസ്വാമി, റവന്യുമന്ത്രി എന്നിവരാണ് തേക്കടിയിൽ നിന്ന് അണക്കെട്ടിലേക്ക് പുറപ്പെട്ടത്.
ഇവരോടൊപ്പമെത്തിയ ഡിഎംകെ പ്രവർത്തകരെ ലോവർ ക്യാമ്പിൽ തടഞ്ഞിരുന്നു. അണക്കെട്ടിന്റെ എട്ട് ഷട്ടറുകൾ തുറന്ന പശ്ചാത്തലത്തിലാണ് സന്ദർശനം.