Also Read :
ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ. സുപ്രീം കോടതി വിധി ലംഘിച്ചുള്ള നിയമ നിര്‍മ്മാണത്തിന് സാധുതയില്ലെന്ന് മലങ്കര സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതയൻ കാതോലിക്കാ ബാവ പറഞ്ഞു. ഭരിക്കുന്നത് കോടതി വിധി നടപ്പാക്കാൻ ആര്‍ജവമുള്ള സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും സഭാധ്യക്ഷൻ പറഞ്ഞു. സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് പോകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിയെ എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read :
സഹിഷ്ണുതയുടെ പേരിൽ ഇനിയും വിട്ടു വീഴ്ച ചെയ്താൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശ യാക്കോബായ വിഭാഗം സ്വാഗതം ചെയ്തു. ഹിത പരിശോധനയിൽ ഭൂരിപക്ഷം ലഭിക്കുന്ന വിഭാഗത്തിന് പള്ളികള്‍ കൈമാറണമെന്നും, ന്യൂനപക്ഷം മറ്റ് പള്ളികളിലേക്ക് മാറണമെന്നുമായിരുന്നു ശുപാര്‍ശ. പ്രായപൂര്‍ത്തിയായവര്‍ മാത്രമേ ഹിതപരിശോധനയിൽ പങ്കെടുക്കാവൂ.
Also Read :
സുപ്രീം കോടതി വിധിക്ക് ശേഷം ശാശ്വത സമാധാനം ഉണ്ടാകാത്തതിനാലാണ് ശുപാര്‍ശയെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞിരുന്നു. കമ്മീഷൻ നിര്‍ദ്ദേശം നിയമമായാൽ 1934ലെ സഭാ ഭരണഘടന അടിസ്ഥാനമാക്കി വന്ന സുപ്രീം കോടതി ഉത്തരവ് അപ്രസക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.