കാബൂൾ
അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സി പൂര്‍ണമായി നിരോധിച്ച് താലിബാന്. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും ദൈനംദിന വിനിമയത്തിനായി അഫ്ഗാന് കറന്‍സി ഉപയോഗിക്കണമെന്നും വിദേശ കറൻസി ഉപയോഗിച്ചാല്‍ വിചാരണ ചെയ്യുമെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് മുന്നറിയിപ്പ് നല്കി.അന്താരാഷ്ട്ര സാമ്പത്തിക സഹായം നിലച്ചതും ദേശീയ കറൻസിയായ അഫ്ഗാനിയുടെ മൂല്യം ഇടിഞ്ഞതുമാണ് പുതിയ നീക്കത്തിനു പിന്നില്‍.
അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര വ്യാപാരത്തിനായി ഡോളര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്.