ഗ്ലാസ്ഗോ
രണ്ടായിരത്തിമുപ്പതോടെ ഹരിതഗൃഹ വാതകമായ മീഥേന്റെ പുറന്തള്ളല്‍ 30 ശതമാനമാക്കി കുറയ്ക്കാനുള്ള അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിലുള്ള ശ്രമത്തിന്റെ ഭാഗമായി തൊണ്ണൂറോളം രാജ്യം. മീഥേന്‍ പുറന്തള്ളലില്‍ ലോകത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള അഞ്ച് രാജ്യത്തിലൊന്നായ ബ്രസീലടക്കം കരാറില്‍ ഒപ്പുവച്ചു.
മീഥേൻ പുറന്തള്ളുന്നതില്‍ ആദ്യ അഞ്ചില്‍ ഉൾപ്പെടുന്ന ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ കരാരില്‍ ഒപ്പുവച്ചിട്ടില്ല. കാർബൺ ഡൈ ഓക്സൈഡ് കഴിഞ്ഞാൽ പ്രധാന ഹരിതഗൃഹ വാതകമാണ് മീഥേൻ. ഇതിന് കാർബൺ ഡൈ ഓക്സൈഡിനേക്കാൾ അന്തരീക്ഷ ഊഷ്മാവ് വര്‍ധിപ്പിക്കാന്‍ ശേഷിയുണ്ട്.