ജോജുവിനെ മാളയിൽ സിപിഎം സ്ഥാനാര്‍ഥിയാക്കാനാണ് ശ്രമമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കോൺഗ്രസ് നടത്തിയ സമരം രാജ്യതാത്പര്യം മുൻനിര്‍ത്തിയാണെന്നും വഴി തടഞ്ഞുള്ള സമരത്തെ പിന്തുണയ്ക്കുന്നതായും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സമരം മൂലം ആംബുലൻസിൻ്റെ യാത്ര തടസ്സപ്പെടുന്ന സാഹചര്യമുണ്ടായില്ലെന്നും വീഡിയോ ദൃശ്യങ്ങളിലൊന്നും ആംബുലൻസ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസിനു പോകാൻ വേറെ വഴിയില്ലേ എന്നു ചോദിച്ച അദ്ദേഹം എറണാകുളത്തെ കോൺഗ്രസ് സമരം രണ്ട് ദിവസം തന്നെ മുൻകൂട്ടി നോട്ടീസടിച്ച് അറിയിച്ചതാണെന്നും സമരം ജനങ്ങള്‍ക്കു വേണ്ടിയാണ് നടത്തിയതെന്നും മാധ്യമങ്ങളോടു പറഞ്ഞു. “പിന്നെ ഇയാൾ എന്നാ കാണാനാ അങ്ങു ചെന്നത്. ഒരു മണിക്കൂര്‍ താമസിച്ചാൽ ചത്തു പോകുമെന്ന്. സിനിമാ കാണാനല്ലേ പോണത്.” പിസി ജോര്‍ജ് ചോദിച്ചു.
Also Read:
“ചുമ്മാ ഷൈനിങും ആയിട്ട് ഇറങ്ങിയേക്കുവല്ലേ ഓരോ കലാകാരന്മാര്. ഇവനെയൊക്കെ മര്യാദ പഠിപ്പിക്കണെന്നാ എൻ്റെ അഭിപ്രായം. ജോജു എന്ന മാന്യൻ, മാന്യൻ എന്നു വിളിക്കുന്നതിൽ എനിക്ക് വിഷമമുണ്ട്, ഇന്നലെ കാണിച്ച വൃത്തികേടിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതാണ് ശരിയെന്ന് ഈ പൊട്ടൻ പറയും.” ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരം ന്യായമാണെന്നും തന്റെ പാര്‍ട്ടിയും ഉടൻ സമരരംഗത്തേയ്ക്ക് ഇറങ്ങുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പൊതുതാത്പര്യം മുൻനിര്‍ത്തി ഒരു കൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെ തകര്‍ക്കാനാണ് ജോജു ശ്രമിച്ചതെന്നും നടനെതിരെ കേസെടുക്കണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിൻ്റെ വാഹനം തകര്‍ത്തത് ശരിയായില്ലെന്ന് പിസി ചൂണ്ടിക്കാട്ടി. എന്നാൽ “ഇതുപോലുള്ള ഊളത്തരം കാണിച്ചാൽ” ഇങ്ങനെ കിട്ടിയെന്നിരിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. മുറിയ്ക്കകത്ത് അടച്ചിരുന്നു സമരം ചെയ്തിട്ട് കാര്യമില്ലെന്നും സമരം ചെയ്താൽ ജനങ്ങള്‍ അറിയണമെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാൽ ജോജുവും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതിൽ പോലീസിനു വീഴ്ചയുണ്ടായെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഗതാഗതം പോലീസിനു വഴിതിരിച്ചു വിടാമായിരുന്നുവെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കോൺഗ്രസുകാര്‍ തന്റേടത്തോടെ സമരം നടത്തിയപ്പോള്‍ അതിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ജനപക്ഷവും റോഡ് തടസ്സപ്പെടുത്തി തന്നനെയായിരിക്കും സമരം നയിക്കുകയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
Also Read:
ജനാധിപത്യം പ്രതിഷേധങ്ങളിലൂടെയാണ് നിലനിൽക്കുന്നതെന്നും ജനകീയ പ്രക്ഷോഭങ്ങളോട് സഹകരിക്കാനുള്ള മനോഭാവം കാണിക്കണമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണുരുട്ടൽ മൂലം ഡിവൈഎഫ്ഐക്കാര്‍ പോലും സമരത്തിന് ഇറങ്ങുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്താതെ കാര്യം നടക്കില്ല.