മലപ്പുറം: വളാഞ്ചേരി-കൊപ്പം റോഡിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. കോട്ടപ്പുറം പെട്രോൾ പമ്പിനടുത്തായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി ശിവൻ ആണ് മരിച്ചത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്കിറങ്ങിയപ്പോൾ സ്കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു. ശിവൻ സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ എതിർദിശയിലെത്തിയ ബെെക്ക് അതിവേഗത്തിൽ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൻറെ നടുക്കുന്ന ദൃശ്യവും പുറത്തുവന്നു.
Content Highlights: Scooter rider dies in horrible accident as bike crashes into scooter