അതിനിടെയാണ് ഫയർ മോമോയുടെ എൻട്രി. പേര് കേട്ട് സംശയിക്കേണ്ട, തീ മോമോ താന്നെ. ഗാസിയാബാദിലുള്ള ഒരു വഴിയോരഭക്ഷണശാലയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫയർ മോമോ ക്ലിക്ക് ആകുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എങ്കിലും സമൂഹ മാധ്യമങ്ങളിൽ ഈ വിഭവം തയ്യറാക്കുന്ന വീഡിയോ വൈറലാണ്.
ഹർദിക് മാലിക് എന്ന് പേരുള്ള ഫുഡ് ബ്ലോഗറാണ് ഫയർ മോമോ പരിചയപ്പെടുത്തുന്നത്. ഒരു ചട്ടിയിൽ കുറച്ച് മോമോ വറുത്തെടുത്ത ശേഷം കുറച്ച് പച്ചക്കറികൾ ചേർക്കുന്നു. പാൻ മുഴുവനും തീ പിടിക്കുന്ന തരത്തിൽ മോമോ വഴറ്റുന്നു. പിന്നീട് വിവിധ സോസുകൾ ചേർത്ത് അല്പം ഗ്രേവിയുമായാണ് ഫയർ മോമോ വിളമ്പുന്നത്. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള ജയ്പൂരിയ മാർക്കറ്റിലാണ് ടെൻസി മോമോ എന്ന ഫയർ മോമോ വിൽക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
ബാഹുബലി ഗോൾഡ് മോമോ
അതിനിടെ മറ്റൊരു മോമോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു,
. പേര് സൂചിപ്പിക്കും പോലെ വലിപ്പത്തിലും കേമനാണ് ബാഹുബലി ഗോൾഡ് മോമോ. രണ്ട് കിലോയോളം ഭാരമുള്ള ബാഹുബലി ഗോൾഡ് മോമോയെപ്പറ്റി ഫുഡ് ബ്ലോഗ്ഗറായ ദിശ (വാട്ട്എഫുഡിഗേൾ) ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ കൂറ്റൻ മോമോയിൽ രുചികരമായ പച്ചക്കറികളും മോസറെല്ല ചീസും ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണ്ണവും നിറച്ചിരിക്കുന്നു.
മൂന്ന് തരം സോസുകൾ, ഒരു മയോ ഡിപ്പ്, ഓറഞ്ച് പുതിന മോയീറ്റോ, മധുരത്തിന് രണ്ട് ചെറിയ ചോക്ലേറ്റ് മോമോ എന്നിവയടങ്ങുന്നതാണ് ബാഹുബലി ഗോൾഡ് മോമോ. 6 മുതൽ 8 പേർക്ക് ഇത് കഴിക്കാം എന്ന് ദിശ പറയുന്നു. 1299 രൂപയാണ് ബാഹുബലി ഗോൾഡ് മോമോയുടെ വില.