തിരുവനന്തപുരം> പാര്‍ടി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലെ രണ്ട് പ്രവര്‍ത്തകരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തെ നിശ്ചയിച്ചിരുന്നത് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗമായ ജോര്‍ജ് മാത്യുവിനെയാണെന്നും സിപിഐ എം.
പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങള്‍ നടന്നുവരുന്ന സമയത്ത് ഫലത്തില്‍ മൂന്ന് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെ അഭാവമാണ് കൊല്ലം ജില്ലയിലുള്ളത്. ഈ വിഷയം പ്രത്യേകമായി പരിഗണിച്ചുകൊണ്ട് സഹകരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് മാത്യു ജില്ലാ സെക്രട്ടറിയേറ്റംഗമെന്ന നിലയില്‍ ജില്ലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പാര്‍ടി തീരുമാനിച്ചിട്ടുണ്ട്.
പ്രസ്തുത വിവരം പുറത്തു വന്നതു മുതല്‍ ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി പാര്‍ടിയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.