മിസ് കേരള മത്സരത്തിന് മുന്നോടിയായുള്ള പരിശലനത്തിനിടെ തുടങ്ങിയ സൗഹൃദം മത്സര ദിനങ്ങളിലും വളർന്നതോടെ ഇരുവരും ആത്മമിത്രങ്ങളാവുകയായിരുന്നു. പിന്നീട് കൊവിഡ് മഹാമാരി കാലത്തും ഈ ബന്ധം കാത്തുസൂക്ഷിച്ച ഇവർ ഒടുവിൽ മരണത്തിലും ഒരുമിച്ചു.
Also Read :
കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു അപകടം. ഇടതുവശം ചേർന്ന് പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ബൈക്കിൽ കാർ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരിക്കില്ല. കാറിലെ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. നാലുപേരായിരുന്നു അപകടം സംഭവിച്ച കാറിലുണ്ടായിരുന്നത്. മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്കാണ് പരിക്കേറ്റത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read :
2019ൽ നടന്ന മിസ് കേരള മത്സരത്തിലായിരുന്നു അൻസി കബീറും അഞ്ജനയും വിജയികളായത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി നടന്ന ഓഡിഷനിലൂടെയായിരുന്നു മത്സരാര്‍ഥികളെ കണ്ടെത്തിയത്. അവസാന റൗണ്ടിലെത്തിയ 22 പേരിൽ നിന്നാണ് അൻസി കബീര്‍ മിസ് കേരളയായത്. രണ്ടാം സ്ഥാനക്കാരിയായ ഡോ. മിസ് ഫോട്ടോജെനിക് എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി.