തിരുവനന്തപുരം
പൊതുമരാമത്ത് വകുപ്പിന് കീഴിലെ മുഴുവൻ വിശ്രമമന്ദിരങ്ങളിലും ഓൺലൈൻ ബുക്കിങ് സംവിധാനം പൊതുമരാമത്ത് – മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തിങ്കൾ പകൽ 12ന് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
വിശ്രമമന്ദിരങ്ങളിൽ ജനങ്ങൾക്ക്കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 153 വിശ്രമമന്ദിരത്തിലായി 1151 മുറിയുണ്ട്. ഉദ്യോഗസ്ഥരുടെ അവസരം നഷ്ടപ്പെടാതെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കും. റൂമിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കും. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറായി. ആദ്യഘട്ടത്തിൽ മുപ്പതെണ്ണം നവീകരിക്കും. ഭക്ഷണശാലകളും ആരംഭിക്കും. ദീർഘദൂര യാത്രക്കാർക്കുവേണ്ടി ടോയ്ലറ്റ് ഉൾപ്പെടെയുള്ള കംഫർട്ട് സ്റ്റേഷൻ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രണ്ട് ഓഫീസ്സൗകര്യമുണ്ടാകും. സിസിടിവിവഴി കേന്ദ്രീകൃതമായി നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇതിന് കെടിഡിസി എംഡിയെ നോഡൽഓഫീസറായി ചുമതലപ്പെടുത്തി.