മോദി-മാര്‍പ്പാപ്പ കൂടിക്കാഴ്ചയെ സംബന്ധിച്ചും കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കി. മാര്‍പാപ്പയെ സന്ദര്‍ശിച്ചതും, ഇന്ത്യയിലേക്കുള്ള ക്ഷണവും രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളടക്കം ഉന്നയിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും, അതിന് നേതൃത്വം നല്‍കുന്നവരുടെ മനസ് മാറ്റിയടുക്കാനും പര്യാപ്തമാവട്ടെ. നെഹ്റുവും, ഇന്ദിരാഗാന്ധിയും അടക്കമുള്ള ഇന്ത്യയിലെ മുന്‍പ്രധാനമന്ത്രിമാര്‍ മുമ്പ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിട്ടുണ്ട്. വത്തിക്കാന്‍ സന്ദര്‍ശിക്കാനുള്ള മോദിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണെങ്കിലും മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാനും ഇന്ത്യന്‍ മണ്ണിലേക്ക് ക്ഷണിക്കാനുമുള്ള തീരുമാനം സന്തോഷകരമാണ്. സാധാരണക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ വൈദികനായ സ്റ്റാന്‍ സ്വാമിയെ യുഎപിഎ കരിനിയമം ചുമത്തി ജയിലിലടക്കുകയും, അവിടെ കിടന്ന് അദ്ദേഹത്തിന് മരിക്കേണ്ടി വന്നതും അടുത്തകാലത്ത് നടന്ന സംഭവമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിനും ഒരുപോലെ ജീവിക്കാനുള്ള അവകാശമുണ്ടാക്കിയെടുക്കാന് ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതല്ല, മറിച്ച് ഗോവ, മണിപ്പൂര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ രണ്ട് മൂന്ന് മാസം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പാണ്. അതിന് വേണ്ടിയുള്ള സന്ദര്ശനമാകാതിരിക്കട്ടെയെന്നും വേണുഗോപാല്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി സംസ്ഥാന കോര്‍ഡിനേറ്റര്‍ അംശുലാല്‍ പൊന്നാറത്ത് ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം, ഐ സി ബാലകൃഷ്ണന് എം എല്‍ എ, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ പി സി സി എക്സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, വി എ മജീദ്, ഒ വി അപ്പച്ചന് എന്നിവര്‍ സംസാരിച്ചു.
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂവയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ