ദുബായ് > ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 110 റണ്‍സിന് പുറത്ത്. 20 ഓവറില്‍ ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലോകകപ്പിലെ നിര്‍ണായക മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
19 പന്തില്‍ പുറത്താകാതെ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ (16 പന്തില്‍ 18), ഇഷാന് കിഷന് (എട്ടു പന്തില്‍ നാല്), രോഹിത് ശര്‍മ (14 പന്തില്‍ 14), വിരാട് കോലി (17 പന്തില്‍ ഒന്‍പത്), ഋഷഭ് പന്ത് (19 പന്തില്‍ 12), ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ 23), ഷാര്‍ദുല്‍ ഠാക്കൂര്‍ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ 71 പന്തുകളില്‍ ഒരു ബൗണ്ടറിപോലും നേടാന്‍ ഇന്ത്യയ്ക്കായില്ല. മത്സരത്തില്‍ ആകെ രണ്ട് സിക്സുകള്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചത്.
നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് ടെന്‍ഡ് ബോള്‍ട്ട് വീഴ്ത്തി. നാല് ഓവറില്‍ 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.