കൊച്ചി > മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമ തിയറ്റർ റിലീസുണ്ടാവില്ലെന്ന് സൂചന. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബർ ശനിയാഴ്ച വൈകിട്ട് നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനാരുങ്ങുന്നത്. വ്യവസ്ഥകൾ അംഗീകരിക്കാൻ തിയറ്റർ ഉടമകളും ആന്റണി പെരുമ്പാവൂരും തയ്യാറാകാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
ഒടിടിയിൽനിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക തിയറ്ററുകാർക്ക് നൽകാനാകില്ലെന്ന് ഫിയോക് നിലപാെടടുത്തു. പത്ത് കോടി രൂപ അഡ്വാൻസ് നൽകാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നൽകാൻ കഴിയില്ലെന്നും മരക്കാർ തിയറ്ററിൽ വരണമെന്നാണ് ആഗ്രഹമെന്നും എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ഫിയോക് അറിയിച്ചു.