ഇടുക്കി> മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതലുയർത്തി. 70 സെൻറിമീറ്റർ വീതമാണ് മൂന്ന് ഷട്ടറുകളും ഉയർത്തിയത്. സെക്കൻഡിൽ 1675 ഘനയടിവെള്ളമാണ് ഒഴുക്കുന്നത്. നേരത്തെ 30 സെൻറിമീറ്റർ വീതമാണ് ഉയർത്തിയിരുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളമൊഴുക്കാൻ തീരുമാനിച്ചത്.
തമിഴ്നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റൂൾ കർവിലേക്ക് ജലനിരപ്പ് താഴ്ത്തുന്നതിനാണ് കൂടുതൽ ജലമൊഴുക്കുന്നത്
അതേസമയം മുല്ലപ്പെരിയാറിൽനിന്ന് അധിക ജലമെത്തിയിട്ടും ഇന്നലെ ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നില്ല. പെരിയാരിൽ നിലവിലുള്ളതിനേക്കാൾ അരയടിമാത്രമാണ് വെള്ളമുയരുക. അതിനാൽ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.